കോഴിക്കോട് പാവങ്ങാട് കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം ബുള്ളറ്റ് ഷോറൂമിൽ തീപിടിത്തം.രാത്രി ഒമ്പതരയോടെയാണ് സംഭവം. ഫയർഫോഴ്സെത്തി തീയണച്ചതിനാൽ സമീപ പ്രദേശത്തേക്ക് തീപടരുന്നത് ഒഴിവായി. ഷോറൂമിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റുകൾ കത്തി നശിച്ചു. തൊഴിലാളികൾ ഷോറും അടച്ച് ഇറങ്ങിയ ശേഷമാണ് തീപിടിത്തമുണ്ടായത്.
Advertisement