ബാബ്റി മസ്ജിദ് ഗൂഢാലോചന കേസില്‍ വിചാരണ നേരിടാനിരിക്കുന്ന മുതിര്‍ന്ന നേതാവ് എല്‍.കെ അഡ്വാനിക്ക് പിന്തുണയുമായി പാര്‍ട്ടി രംഗത്ത്. അഡ്വാനിയെ ഫോണില്‍ വിളിച്ച പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, പാര്‍ട്ടി ഒപ്പമുണ്ടെന്ന് അറിയിച്ചു. അതിനിടെ, കേസിലെ മറ്റൊരു പ്രതിയും ബി.ജെ.പി നേതാവുമായ മുരളി മനോഹര്‍ ജോഷി അഡ്വാനിയുമായി കൂടിക്കാഴ്ച നടത്തി. സുപ്രീംകോടതി വിധിക്കെതിരെ നേതാക്കളാരും പരസ്യപ്രതികരണം നടത്തരുതെന്നാണ് അമിത് ഷായുടെ നിര്‍ദേശം. അയോധ്യ സന്ദര്‍ശിക്കാനൊരുങ്ങിയ കേന്ദ്രമന്ത്രി ഉമഭാരതിയെ പാര്‍ട്ടി അധ്യക്ഷന്‍ വിലക്കി. ഇന്നലെയാണ്, അഡ്വാനി ഉള്‍പ്പെടെ പതിമൂന്ന് നേതാക്കള്‍ക്കെതിരെ സുപ്രീംകോടതി ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിച്ചത്.
Advertisement