ഡല്‍ഹിയില്‍ നടപ്പാതയില്‍ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് പ്ലസ്ടു വിദ്യാര്‍ഥി ഒാടിച്ച കാര്‍ പാഞ്ഞുകയറി ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരുക്കേറ്റു. കശ്മീരി ഗെയ്റ്റിനു സമീപം പുലര്‍ച്ചെ അഞ്ചരയ്ക്കായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മൂന്നു പ്ലസ് ടു വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്ലസ് ടു വാര്‍ഷിക പരീക്ഷ കഴിഞ്ഞതിന്റെ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍.
Advertisement