അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ തിരുവാഭരണങ്ങളില് ഒന്ന് കാണാതായി. വിശേഷദിവസങ്ങളില്‍ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന പതക്കമാണ് കാണാതായത്. രത്നങ്ങള്‍ പതിച്ച എട്ടുപവന്‍ തൂക്കമുള്ള മാല കാണാതായ വിവരം വിഷുവിനുതന്നെ ക്ഷേത്രം ഭാരവാഹികള്‍ അറിഞ്ഞിരുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡിന് വൈകിയാണ് വിവരം ലഭിച്ചത്. വിഷുവിന് പതക്കം ചാര്ത്താതിരുന്നതുമുതല് ഇതേപ്പറ്റി സംശയം ഉയര്‍ന്നിരുന്നു. പൊലീസില്‍ പരാതി നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചു.
Advertisement