അണ്ണാ ഡി.എംകെയില്‍ നിലനില്‍പ്പിനായി അടവുമാറ്റി ശശികലപക്ഷം. വിളിച്ചുചേര്‍ത്ത എം.എല്‍എമാരുടെ യോഗം റദ്ദാക്കിയ ദിനകരന്സഹോദരങ്ങളുമായി തര്‍ക്കത്തിനില്ലെന്നും വ്യക്തമാക്കി. പാര്‍ട്ടിയിലും സര്‍ക്കാരിലും പ്രതിസന്ധിയുണ്ടാകാതിരിയ്ക്കാനാണ് തീരുമാനമെന്നും ദിനകരന് പറഞ്ഞു. ടിടിവി ദിനകരനെതിരെ ഡല്‍ഹി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെതിനുപിന്നാലെ തമിഴ്നാട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അണ്ണാ ഡിഎംകെ നേതാക്കളും യോഗം ചേര്‍ന്നു. രണ്ടില ചിഹ്നത്തിനായി കൈക്കൂലി നല്കിയ കേസിലാണ് ദിനകരനെതിരെ ലുക്കൗട്ട് നോട്ടിസ്.
ടിടിവി ദിനകരനെതിരെ ഡല്‍ഹി ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചെതിനുപിന്നാലെ തമിഴ്നാട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അണ്ണാ ഡിഎംകെ നേതാക്കള്‍ യോഗം ചേര്‍ന്നു. മന്ത്രിമാരും നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മുഴുവന്‍ എം. എല്‍ എമാരും തനിയ്ക്കൊപ്പമുണ്ടെന്ന അവകാശവാദവുമായി ടി.ടി.വി ദിനകരനും രംഗത്തെത്തി. രണ്ടില ചിഹ്നത്തിനായി കൈക്കൂലി നല്കിയ കേസിലാണ് ദിനകരനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.