അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്. ആര്. മക്മാസ്റ്റര്‍ പാക്കിസ്ഥാനില്‍. ഭീകരര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് അവശ്യം. അഫ്ഗാനിസ്ഥാനിലെ ഐ.എസ് താവളം ബോബിട്ട് തകര്‍ത്തതിനു തൊട്ടു പിന്നാലെയാണ് അമേരിക്കന്‍ ദൂതന് പാക്കിസ്ഥാന് സന്ദര്‍ശിച്ചത്.
പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് കരസേന മേധവി തുടങ്ങിയവരുമായി മക്മാസ്റ്റര്‍ ചര്‍ച്ച നടത്തി. എല്ലതരത്തിലുള്ള ഭീകരതയെയും ചെറുക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ടതായി യു·എസ് എംബസി പത്രകുറിപ്പില്‍ അറിയിച്ചു. കാശ്മീര്‍ പ്രശ്നം ചര്‍ച്ചയില്‍ ഉന്നയിച്ചതായി പാക് പ്രധാനമന്ത്രിയുടെ ഓഫീസും പത്രകുറിപ്പിലൂടെ അറിയിച്ചു
Advertisement