ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗളൂര്‍, ഗുജറാത്ത് ലയണ്‍സിനെ നേരിടും. ഇരുടീമുകള്‍ക്കും ജയത്തില്‍ കുറഞ്ഞൊന്നും ഇന്ന് ആലോചിക്കാനാവില്ല. വൈകിട്ട് എട്ടിന് രാജ്കോട്ടില്‍ വച്ചാണ് മല്‍സരം.
കഴിഞ്ഞ സീസണിലെ രണ്ടും മുന്നൂം സ്ഥാനക്കാരായിരുന്നു ബാംഗളൂരും ഗുജറാത്തും. ഇത്തവണയാകട്ടെ എട്ടും ഏഴാം സ്ഥാനത്തും. കടലാസില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും കരുത്തരായ ടീമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗളൂര്‍. എന്നാല്‍ കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍ ഒരൊറ്റ കളിയിലാണ് ബാംഗളൂര്‍ ജയിച്ചത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒടുവിലാണ് റോയല്‍ ചലഞ്ചേഴ്സ്. കളിയുടെ ഒരു മേഖലയിലും ടീമിന് മികവിലേക്കെത്താന്‍ സാധിക്കുന്നില്ലെന്നത് വിരാട് കോഹ്ലിയെ വിഷമിപ്പിക്കുന്നുണ്ട്. കോഹ്ലിയും ഡിവില്ലിയേഴ്സും ഫോമിലാണെങ്കിലും മറ്റുള്ളവരാരും മികവിലേക്കെത്തുന്നില്ല. ബോളിങില്‍ യൂസവേന്ദ്ര ചഹാലിനെ മാറ്റി നിര്‍ത്തിയാല്‍ സ്ഥിരതയാര്‍ന്ന പ്രകടനം ആരും കാഴ്ചവച്ചിട്ടില്ല.
ഗുജറാത്തിനും സമാനമായ അനുഭവമാണുള്ളത്. സുരേഷ് റൈന, ബ്രണ്ടന്‍ മക്കല്ലം, ഡ്വെയിന്‍ സ്മിത്ത് , ആരോണ്‍ ഫിഞ്ച് തുടങ്ങി സ്ഫോടനാത്മകമായ ബാറ്റ്്്സ്മാന്മാരുണ്ടെങ്കിലും ആര്‍ക്കും ഇതുവരെ സ്ഥിരത കണ്ടെത്താനായിട്ടില്ല. എതിരാളികള്‍ക്ക് വെല്ലുവിളിയുയര്‍ത്താന്‍ പോന്ന ബോളര്മാരില്ലെന്നതും ഗുജറാത്തിന്റെ പോരായ്മകളിലൊന്നാണ്. ഇന്ന് ഇരുവരും ഏറ്റുമുട്ടുമ്പോള്‍ ഏത് ടീമിന്റെ ബോളര്‍മാരാണ് റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാട്ടുകയെന്നത് ആശ്രയിച്ചിരിക്കും വിജയസാധ്യത.
Advertisement