ബാബ്റി മസ്ജിദ് ഗൂഢാലോചനക്കേസില്‍ എല്‍.കെ.അഡ്വാനി അടക്കം പതിമൂന്ന് ബിജെപി നേതാക്കള്‍ക്കെതിരെയുളള ഗൂഢാലോചനാക്കുറ്റം പുനസ്ഥാപിക്കണമെന്ന സിബിഐയുടെ ആവശ്യത്തില്‍ സുപ്രീംകോടതി നാളെ വിധി പറയും. ജസ്റ്റിസുമാരായ പി.സി.ഘോഷും, റോഹിങ്ടണ്‍ നരിമാനും അടങ്ങിയ ബെഞ്ചാണ് വിധി പറയുന്നത്. വിചാരണയ്ക്ക് തയാറാണെന്ന് എല്‍.കെ.അഡ്വാനിയും, മുരളീമനോഹര്‍ ജോഷിയും കോടതിയെ അറിയിച്ചിരുന്നു. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പ്രതികളെ ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് കോടതി കര്‍ശന നിലപാടെടുത്തതോടെയാണ് ബിജെപി നേതാക്കള്‍ വിചാരണയ്ക്ക് സന്നദ്ധരായത്. രണ്ടായിരത്തി മൂന്നില്‍ അഡ്വാനി അടക്കം ബിജെപി നേതാക്കളെ ഗൂഢാലോചനാക്കുറ്റത്തില്‍ നിന്ന് അലഹബാദ് ഹൈക്കോടതി ഒഴിവാക്കി. ഇതിനെ ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്.
Advertisement