മലപ്പുറത്തെ വിജയത്തിന് പിന്നാലെ കെ.എം.മാണിയെ യുഡിഎഫിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ശ്രമം. മാണി തിരിച്ചെത്തണമെന്നാണ് എല്ലാവരുടെയും ആഗ്രഹമെന്നും വെള്ളിയാഴ്ച യുഡിഎഫ് ഇക്കാര്യം ചര്‍ച്ചചെയ്യുമെന്നും കെപിസിസി പ്രസിഡന്റ് എം.എം.ഹസന് പറഞ്ഞു. ഉടന്‍ മടക്കമില്ലെന്നായിരുന്നു മാണിയുടെ ആദ്യപ്രതികരണം. എന്നാല്‍ ആരോടും അന്ധമായ എതിര്‍പ്പോ അമിതമായ സ്നേഹമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞുവച്ചു.
മലപ്പുറം തിരഞ്ഞെടുപ്പുഫലം വന്നയുടന്‍ കോണ്‍ഗ്രസിന് ഒട്ടും പ്രതീക്ഷനല്കാത്ത വിധമാണ് കെ.എം.മാണി പ്രതികരിച്ചതെങ്കിലും അത് കണക്കിലെടുക്കുന്നില്ലെന്ന സന്ദേശമാണ് കെപിസിസി പ്രസിഡന്റ് എം.എം.ഹസന് തൃശൂരില്‍ നല്‍കിയത്.
ഹസന്റെ ആഹ്വാനം ചര്‍ച്ചയായതോടെ കെ.എം.മാണി നേരിട്ട് മറുപടിനല്കി. ഉടന്‍ തിരികെയില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും സ്വരം മയപ്പെട്ടു. മാണിയുടെ മടങ്ങിവരവിനെ നേരത്തേ എതിര്‍ത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇപ്പോള്‍ ആ നിലപാടില്ല. മാണിയുടെ മടങ്ങിവരവിനെ ഘടകകക്ഷികളാരും എതിര്‍ക്കില്ല. ഇനി മാണിയുടെ തീരുമാനം മാത്രമാണ് പ്രസക്തം എന്ന് ചുരുക്കം.
Advertisement