രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനുളള ബിസിസിഐ മുന്‍ അധ്യക്ഷന്‍ എന്‍ .ശ്രീനിവാസന്റെ നീക്കത്തിന് തിരിച്ചടി. ദുബായില്‍ ഈമാസം ഇരുപത്തിനാലിന് നടക്കുന്ന ഐസിസി യോഗത്തില്‍ ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിയും ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗധരിയും പങ്കെടുത്താല്‍ മതിയെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. എഴുപത് കഴിഞ്ഞ ശ്രീനിവാസന് പങ്കെടുക്കുന്നത് ചട്ടവിരുദ്ധമാണെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ഈമാസം ഒന്‍പതിന് ചേര്‍ന്ന ബിസിസിഐയുടെ ജനറല്‍ ബോഡി യോഗത്തില്‍ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനെ പ്രതിനിധീകരിച്ച് ശ്രീനിവാസന് പങ്കെടുത്തത് വിവാദമായിരുന്നു. എഴുപത് വയസിന് മേല്‍ പ്രായമുളളവരെ ബിസിസിഐ ഭരണത്തില്‍ പങ്കെടുപ്പിക്കരുതെന്ന് സുപ്രീംകോടതി വിധി നിലവിലുണ്ട്. ഭരണസമിതി ഈവിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
Advertisement