വര്‍ഗീയധ്രുവീകരണമല്ല രാഷ്ട്രീയവോട്ടുകളെന്ന് യുഡിഎഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി. മതേതരനിലപാടുകള്‍ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് ജയം ഉറപ്പിച്ച് ലീഡ് നിലയിൽ കുതിക്കുകയാണ്. ഇനി നോട്ടം ഭൂരിപക്ഷക്കണക്കിലാണ് . ആദ്യ ഒന്നര മണിക്കൂറില്‍ യുഡിഎഫിന് 92,000 വോട്ട് ലീഡ് ലഭിച്ചു. നിലവിൽ 160,624 വോട്ടുകളുടെ ലീഡാണുള്ളത്.
വോട്ടെണ്ണൽ നടക്കുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ഭൂരിപക്ഷമാണ് കുഞ്ഞാലിക്കുട്ടി കാഴ്ച വച്ചത്. 2014ൽ 1.94 ലക്ഷം വോട്ടുകളുടെ ലീഡായിരുന്നു യുഡിഎഫ് സ്ഥാനാർഥി ഇവിടെ സ്വന്തമാക്കിയത്. കുഞ്ഞാലിക്കുട്ടിക്ക് കൂടുതല്‍ ലീഡ് വേങ്ങരയിലും മലപ്പുറത്തുമാണ്. ഇടത് സ്വാധീനമേഖലകളിലും യുഡിഎഫിന് മുന്‍തൂക്കമുണ്ടെന്നതാണ് ശ്രദ്ധേയം.
നിലവിൽ 55% വോട്ട് എണ്ണിയപ്പോള്‍ തിരിച്ചടി നേരിടുന്നത് ബിജെപിയാണ്. യുഡിഎഫിനും എല്‍ഡിഎഫിനും വോട്ടുകൾ കൂടിയപ്പോൾ ബിജെപിയുടെ വോട്ടുകളിൽ ഇടിവുണ്ടായിട്ടുണ്ട്. യുഡിഎഫ് 57%, എല്‍ഡിഎഫ് 36%, ബിജെപി 6.8% എന്നിങ്ങനെയാണ് സ്വന്തമാക്കിയ വോട്ടുവിഹിതം.
Advertisement