ഐപിഎല്ലിൽ ഡല്‍ഹി ഡെയർഡെവിൾസിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് നാല് വിക്കറ്റ് ജയം. 169 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ മറികടന്നു. യൂസഫ് പഠാന്റെയും മനീഷ് പാണ്ഡേയുടേയും അര്‍ധസെഞ്ചുറികളാണ് 3 വിക്കറ്റിന് 21 റണ്‍സെന്ന നിലയില്‍ പതറിയ നൈറ്റ് റൈഡേഴ്സിനെ മല്‍സരത്തിലേക്ക് മടക്കി കൊണ്ടുവന്നത്. പഠാന് 59 റണ്‍സെടുത്ത് പുറത്തായി. മനീഷ് പാണ്ഡേ 69 റൺസെടുത്ത് കൊൽക്കത്തയെ വിജയത്തിലേക്ക് നയിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഡെയര്‍ഡെവിള്‍സ് സഞ്ജു സാംസണിന്റെയും ഋഷഭ് പന്തിന്റെയും ബാറ്റിങ് മികവിലാണ് 168 റണ്‍സ് നേടിയത്. സഞ്ജു 25 പന്തില്‍ 39 റണ്‍സെടുത്ത് പുറത്തായപ്പോള്‍, 16 പന്തില്‍ നിന്ന് 38 റണ്‍സെടുത്താണ് ഋഷഭ് പുറത്തായത്. നേതന്‍ കോള്ട്ടനൈര് 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.
Advertisement