ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിത ഇനി ഓര്‍മ്മകളില്‍. 117 വയസുള്ള എമ്മ മൊറാനോയുടെ അന്ത്യം ഇറ്റലിയിലെ വെര്ബാനിയ നഗരത്തിലെ വീട്ടിലായിരുന്നു. മൂന്ന് നൂറ്റാണ്ടുകളില്‍ ജീവിച്ച ഏക വനിതയാണ് എമ്മ. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ജനിച്ചവരില്‍ അവസാന വ്യക്തി. 1899 നവംബര്‍ 29നായിരുന്നു മൊറാനോയുടെ ജനനം. മരിക്കുംവരെ കിടപ്പിലാകാതെയാണ് അവര്‍ ജീവിച്ചത്. ഭക്ഷണക്രമമാണ് ആയുസിന്റെ രഹസ്യമായി അവര്‍ പറഞ്ഞിരുന്നത്.
എമ്മയുെട ഭക്ഷണം ദിവസം മൂന്ന് മുട്ടയും കുറച്ച് ബിസ്കറ്റുകളും മാത്രമായിരുന്നു. വിവാഹിതയായിരുന്നുവെങ്കിലും 1938ല്‍ അവര്‍ വേര്‍പിരിഞ്ഞു . ആരോഗ്യകരമല്ലാതിരുന്ന ദാമ്പത്യം തുടര്‍ന്ന് പോകാതിരുന്നതും ദീര്‍ഘായുസ്സിന് കാരണമായി എമ്മ കരുതിയിരുന്നു.
Advertisement