തൊടുപുഴയ്ക്കു സമീപം കോലാനി ബൈപാസിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. കാഞ്ഞിരമറ്റം മാധവൻപറമ്പിൽ ഗ്രീഷ്മ(32)ആണു മരിച്ചത്. ഭർത്താവ് ധനേഷിനും രണ്ടു മക്കൾക്കും പരുക്കുണ്ട്. ഗ്രീഷ്മയും കുടുംബാംഗങ്ങളും സഞ്ചരിച്ച ബൈക്കിൽ ബസ് ഇടിച്ചതിനെ തുടർന്ന് ഇവർ റോഡിലേക്കു തെറിച്ചു വീണു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. നാട്ടുകാർ ബസ് അടിച്ചു തകർത്തു.
Advertisement