മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്ന് പിന്തിരിയണമെന്ന ഭീകരരുടെ ഭീഷണി അവഗണിച്ച രാഷ്ട്രീയ പ്രവര്‍ത്തകനെ ഭീകരര്‍ വെടിവച്ചു കൊന്നു. കശ്മീരിലെ പുല്‍വാമ ജില്ലയിലെ പിഡിപി പ്രവര്ത്തകന് ബാഷിര്‍ അഹമദാണ് കൊല്ലപ്പട്ടത്. വെടിയേറ്റ മറ്റൊരു പിഡിപി പ്രവര്ത്തകന് അല്‍ത്താഫ് അഹമദ് ഗുരുതരപരുക്കുകളോടെ ആശുപത്രിയിലാണ്. ഭീകരരുടെ ഭീഷണി അവഗണിച്ച് ബാഷിറും അല്‍ത്താഫ് അഹമ്മദും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിനിടെയാണ് പുതിയ സംഭവം.
Advertisement