ജിഷ്ണു പ്രണോയി മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ സിപിഎം തീരുമാനം. ഇതിന്റെ ഭാഗമായി ലോക്കല്‍ കമ്മിറ്റി തലത്തില്‍ യോഗം വിളിക്കും. ജിഷ്ണുവിന്റെ മരണത്തിനുള്ള സര്‍ക്കാര്‍ നടപടികളിലോ ഡിജിപി ഓഫിസിന് മുന്നിലോ എന്തെങ്കിലും തരത്തിലുള്ള വീഴ്ചയുണ്ടായിട്ടില്ല എന്നതാണ് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും നിലപാട്. ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭിക്കാന്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്.
പൊലീസ് ആസ്ഥാനത്തിന് മുന്‍പിലുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്ക് പിന്നീല് ഗുഢാലോചനയുണ്ടെന്നും കോടിയേരിയും പിണറായിയും ആവര്‍ത്തിച്ചിരുന്നു. സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും നിലപാടുകള്‍ക്കെതിരെ ഘടകക്ഷികളില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നതിന്റെയും അണികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടെന്ന തിരിച്ചറിവിന്റെയും അടിസ്ഥാനത്തിലാണ് നടപടി. ഇതോടനുബന്ധിച്ച് ജി·ഷ്ണുവിന്റെ നാടായ വളയത്ത് 23ന് നടക്കുന്ന പൊതുവിശദീകരണയോഗത്തില് കോടിയേരി ബാലകൃഷ്ണന് പങ്കെടുക്കും.
Advertisement