E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:24 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഐപിഎൽ: മുംബൈ ഗുജറാത്തിനെയും ബാംഗ്ലൂര്‍ പുണെയേയും നേരിടും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഐപിഎല്ലിലെ ഇന്നത്തെ ആദ്യ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ലയണ്‍സിനെ നേരിടും. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിലാണ് പോരാട്ടം. രാത്രി എട്ടിന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പുണെ സൂപ്പര്‍ ജയന്റിനെ നേരിടും.

ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സ്ഥിരത പുലര്‍ത്തുന്ന മുംബൈക്കെതിരെ ഏറ്റവും മോശം പ്രകനം കാഴ്ചവയ്ക്കുന്ന ഗുജറാത്ത് ലയണ്‍സ്. അതും വാങ്കഡെ എന്ന സ്വപ്നവേദിയില്‍. പുണെയെ തോല്‍പ്പിച്ച് പത്താം സീസണിലെ ആദ്യജയം നുകര്‍ന്നതിന്റെ മധുരത്തിലാണ് ലയണ്‍സ്. ഹാട്രിക്കടക്കം പുണെയുടെ 5 വിക്കറ്റ് പിഴുത ആന്‍ഡ്രൂ ടൈ നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ഡ്വെയിന്‍ സ്മിത്തും മക്കല്ലവും ഓപ്പണിങ്ങില്‍ റണ്‍സ് കണ്ടെത്തിയാല്‍ പ്രതീക്ഷ വയ്ക്കാം. ബാറ്റിങ് കരുത്തിലാണ് ഇന്ത്യന്‍സിന്റെയും പ്രയാണം.

പാര്‍ത്ഥിവും ബട്ലറും തുടക്കം മോശമാക്കാറില്ല. പിന്നാലെ നിതീഷ് റാണയും പൊള്ളാര്‍ഡും പാണ്ഡ്യ സഹോദരന്‍മാരും. സച്ചിന്‍ പകരുന്ന ആവേശത്തിലെത്തുന്ന ആരാധകരെ കൂടി പിന്തള്ളേണ്ടി വരും സിംഹങ്ങള്‍ക്ക് വിജയക്കുതിപ്പ് നടത്തണമെങ്കില്‍.
തുടര്‍ പരാജയങ്ങളുടെ ഭാണ്ഡം പേറുന്നവരാണ് രണ്ടാമങ്കത്തില്‍ ഏറ്റുമുട്ടുന്നത്.

നാലില്‍ മൂന്നെണ്ണത്തിലും തോറ്റ പുണെയ്ക്കും ബാംഗ്ലൂരിനും വിജയം അനിവാര്യതയാണ്. ബാറ്റിങാണ് പുണെയുടെ തലവേദന. ഫോമിലുള്ളത് സ്റ്റീവ് സ്മിത്ത് മാത്രം. ബൗളിങ്ങില്‍ ഇമ്രാന്‍ താഹിറിന് പിന്തുണയില്ല. കോഹ്‌ലിയും എത്തിയതോടെ ഞെട്ടിപ്പിക്കുന്ന കരുത്തുണ്ട് ചലഞ്ചേഴ്സ് ബാറ്റിങ്ങിന്. ശരാശരിയായിരുന്ന ബൗളിങ്ങിന് ഉണര്‍വേകും മുംബൈക്കെതിരായ സാമുവല്‍ ബദ്രിയുടെ ഹാട്രിക്. ഇന്ത്യന്‍ നായകന്‍ കോഹ്‌ലിയുടെ ചലഞ്ചേഴ്സും ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ സൂപ്പര്‍ജയന്റും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ സ്റ്റേഡിയത്തിലെ പുല്ലിന് വരെ തീ പിടിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :