സായുധ വെല്ലുവിളി അവസാനിപ്പിച്ചില്ലെങ്കില്‍ കടുത്ത തിരിച്ചടി നേരിടുമെന്ന് അമേരിക്കയോട് ഉത്തരകൊറിയ. രാഷ്ട്രസ്ഥാപകന്‍ കിം സങ് രണ്ടാമന്റെ നൂറ്റിയഞ്ചാം ജന്മവാര്ഷിക ദിനത്തില്‍ നടന്ന ശക്തിപ്രകടനത്തിനിടെയാണ് മുന്നറിയിപ്പ്. ഒട്ടും ദയയില്ലാതെ നടത്തുന്ന തിരിച്ചടി അമേരിക്കയെ മാത്രമല്ല, പിന്തുണ നല്കുന്ന രാജ്യങ്ങളെയും ബാക്കിവയ്ക്കില്ലെന്ന് ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സിസായ കെസിഎന്എന് അറിയിച്ചു. ഏകാധിപതി കിം ജോങ് ഉന്‍ സാക്ഷ്യം വഹിച്ച സൈനിക പരേഡില്‍ ബാലിസ്റ്റിക് മിസൈലുകളടക്കം അണിനിരന്നു. അന്തര്‍വാഹിനിയില്‍ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകള്‍ ആദ്യമായാണ് ഉത്തര കൊറിയ പ്രദര്‍ശിപ്പിക്കുന്നത്. ടാങ്കുകളും മറ്റ് സൈനിക സന്നാഹങ്ങളും വിപുലമായി പരേഡില്‍ അണിനിരന്നു. അതേസമയം ഉത്തരകൊറിയ ഏത് നിമിഷവും ആണവപരീക്ഷണം നടത്തിയെക്കുമെന്ന് ദക്ഷിണകൊറിയന്‍ ദേശീയ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനുളള ഒരുക്കങ്ങള്‍ ആസ്ഥാനമായ പ്യോങ്യാങില് പൂര്‍ത്തിയായെന്നും ദക്ഷിണ കൊറിയ പറയുന്നു.
Advertisement