പ്രതിപക്ഷത്തിന് ആയുധം നല്‍കരുതെന്നാണ് സിപിഐ നിലപാടെന്ന് കാനം രാജേന്ദ്രന് പ്രതികരിച്ചു. സര്‍ക്കാരും മുന്നണിയിലെ പാര്‍ട്ടികളും ഇതിന് തയാറാകണം. നിലമ്പൂര്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കോടിയേരി പറഞ്ഞത് സിപിഎമ്മിന്റെയും താന്‍ പറഞ്ഞത് സിപിഐയുടെയും നിലപാടെന്നും കാനം കോട്ടയത്ത് പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങളില്‍ ചര്‍ച്ചയ്ക്ക് സി.പി.ഐ തയാറെന്നും ചര്‍ച്ച നടത്താമെന്ന കോടിയേരിയുടെ നിര്‍ദേശം സ്വാഗതം ചെയ്യുന്നുവെന്നും കാനം വിശദമാക്കി.
Advertisement