ഐപിഎല്ലില്‍ ഇന്ന് രണ്ട് പോരാട്ടങ്ങള്‍. ആദ്യ മല്‍സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടും. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മല്‍സരം
ചിന്നസ്വാമി ചലഞ്ചേഴ്സിന്റെ ഹോംഗ്രൌണ്ടാണെങ്കിലും മുംബൈയുടെ ഭാഗ്യഗ്രൌണ്ടാണ്. ഇതുവരെ ചലഞ്ചേഴ്സിനെതിരെ ഇവിടെ കളിച്ച ഏഴില്‍ ആറ് തവണയും ഇന്ത്യന്‍സിനായിരുന്നു ജയം. യഥാര്‍ഥ ക്യാപ്റ്റനുമായിട്ടാണ് റോയല്‍ ചലഞ്ചേഴ്സ് ഇന്നിറങ്ങുന്നത്. കോഹ്ലിയുടെ വരവ് ടീമിന്റെ കരുത്ത് വര്‍ധിപ്പിക്കും. ഡിവില്ലിയേഴ്സും ഗെയിലും കൂടി ചേരുന്നതോടെ ഏത് കൊലകൊമ്പനും ചലഞ്ചേഴ്സിന്റെ ബാറ്റിങ് കരുത്തില്‍ ഒന്ന് വിറയ്ക്കും. ബൌളിങ്ങ് വിഭാഗം ഒന്നു കൂടി ശക്തിയാര്ജ്ജിച്ചാലെ ചലഞ്ചേഴ്സ് നിര സന്തുലിതമാകൂ.
മുംബൈയാകട്ടെ തീപ്പൊരി ഫോമിലാണ്. പാര്‍ത്ഥിവ് പട്ടേലും ജോസ് ബട്ലറും നല്ല തുടക്കമിടുമ്പോള്‍ നിതീഷ് റാണെയും പാണ്ഡ്യ സഹോദരന്മാരും അതേറ്റു പിടിക്കും. മലിംഗയും ബൂംറയും സ്ഥാനമുറപ്പാക്കുമ്പോള് മക് ക്ലെനഗന്റെ ഫോമില്ലായ്മയ്ക്ക് ടിം സൌത്തി പരിഹാരമായേക്കും. ചേസ് ചെയ്യാനാണ് രണ്ട് ടീമും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ടോസ് നിര്‍ണായകമാകുമെന്നുറപ്പ്.