മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തയ്യാറെടുക്കുന്ന ദേവികുളം സബ് കലക്ടര്‍ക്കെതിരെ പുതിയ പരാതികളുമായി സിപിഎം പ്രാദേശിക നേതൃത്വം രംഗത്ത്. കയ്യേറ്റങ്ങള്‍ക്ക് പിന്നാലെ പോകുന്ന സബ് കലക്ടര്‍ വന്യമൃഗശല്യവും കുടിവെള്ളപ്രശ്നവും രൂക്ഷമായിട്ടും തിരിഞ്ഞുനോക്കിയില്ലെന്നാണ് പരാതി. വന്‍കിട കയ്യേറ്റക്കാരെ ഒഴിവാക്കി വീട് വെച്ച് താമസിക്കുന്നവരെ കുടിയിറക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്കുന്നു.
കയ്യേറ്റകാര്‍ക്കെതിരെ വരും ദിവസങ്ങളില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് വ്യക്തമായതോടെയാണ് സിപിഎം പ്രാദേശിക നേതാക്കള്‍ സബ് കലക്ടര്‍ക്കെതിരെ വീണ്ടും തിരിയുന്നത്. ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തികാട്ടി സബ് കലക്ടറെ നേരിടാനാണ് സിപിഎമ്മിന്റെ തീരുമാനം. 2700 തോട്ടം തൊഴിലാളികള്‍ക്ക് പത്ത് സെന്റ് ഭൂമി വീതം പതിച്ച് നല്കാന് വര്‍ഷങ്ങള്‍ക്ക് മുമ്പേ തീരുമാനിച്ചതാണ്. പുതിയ സബ് കലക്ടറെത്തി ഒരുവര്‍ഷമായിട്ടും നടപടിയൊന്നും ഉണ്ടായില്ല. ദേവികുളം മേഖലയില്‍ ഒരു മാസത്തിലേറെയായി കാട്ടാനശല്യം രൂക്ഷമാണ്. ബഹുജനപ്രക്ഷോഭത്തെ തുടര്‍ന്ന് മുഖ്യവനപാലകന് ഉള്‍പ്പെടെ സ്ഥലതെത്തിയിട്ടും സബ് കലക്ടര്‍ പ്രദേശത്തേക്ക് തിരഞ്ഞുനോക്കിയില്ലെന്നും സിപിഎം ആരോപിക്കുന്നു.
കയ്യേറ്റത്തിന്റെ പേരില്‍ ഒരു കുടിലു പോലും പൊളിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ നിന്ന് സിപിഎം പിന്നോട്ട് പോകാന്‍ തയ്യാറല്ല. സബ് കലക്ടര്‍ക്ക് പൂര്‍ണ പിന്തുണ നല്കി റവന്യൂ മന്ത്രിയും സിപിഐയും ശക്തമായ നിലപാടെടുത്തതോടെയാണ് സിപിഎമ്മിന്റെ പുതിയ നീക്കം. ജനകീയ വിഷയങ്ങളോട് മുഖം തിരിക്കുന്ന സബ് കലക്ടര്‍ക്കെതിരെ സര്‍ക്കാരിന് രാതി നല്‍കാനും സിപിഎം തീരുമാനം എടുത്ത് കഴിഞ്ഞു.