ഹോട്ടലുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ വിലക്കി. സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്ന് ഹോട്ടലുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്രമന്ത്രി റാംവിലാസ് പാസ്വാന് അറിയിച്ചു. സര്‍വീസ് ചാര്‍ജ് നികുതിയല്ലെന്നും ടിപ് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്ഷണത്തിനുള്ള വിലയും മറ്റു നികുതികള്‍ക്കും പുറമേ സര്‍വീസ് ചാര്‍ജ് എന്ന പേരില്‍ പണം ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് േകന്ദ്രസര്‍ക്കാരിന്റെ നിലപാട്.
Advertisement