ചലച്ചിത്ര, ടിവി കലാകാരൻ വേണു നാരായണൻ അന്തരിച്ചു. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക രോഗത്തെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഛോട്ടാമുംബൈ, ഇമ്മാനുവേൽ, സോൾട്ട് ആൻഡ് പെപ്പെർ, ഡാഡികൂൾ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സംസ്കാരം ശനിയാഴ്ച ചാലക്കുടിയിൽ നടക്കും.
Advertisement