നെടുമങ്ങാട് കായിപ്പാടിയിൽ മഴയിൽ മതിലിടിഞ്ഞുവീണ് മൂന്നുമരണം. ചെക്കക്കോണം ചെമ്പകശേരിയിൽ സജിന, മക്കളായ സഫാന, ഫർസാന എന്നിവരാണ് മരിച്ചത്. മകൻ ഇർഫാനെ പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വൈകിട്ട് നാലരയോടെ തൊട്ടടുത്ത് ഉയരത്തിലുള്ള വീടിന്റെ മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. ഈസമയം വീടിനുപുറത്തുനിൽക്കുകയായിരുന്നു സജിനയും മക്കളും മണ്ണിനടിയിൽപ്പെട്ടു. മൂന്നുവയസും ആറുമാസവും പ്രായമുള്ളവരാണ് മരിച്ച കുട്ടികൾ.
Advertisement