കര്‍ഷക ആത്മഹത്യയില്‍ തമിഴ്നാട് സര്‍ക്കാര്‍ ആവശ്യമായ നടപടിയെടുക്കുന്നില്ലെന്ന് സുപ്രീംകോടതി. ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്കാന് തമിഴ്നാടിനോടാവശ്യപ്പെട്ടു. അതിനിടെ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് ചെന്നൈയില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു. കോയന്പേട് മാര്‍ക്കറ്റ്, ചെന്നൈ വിമാനത്താവളം തുടങ്ങി പ്രധാന റോഡുകള്‍ക്കു കുറുകെ ഇവര്‍ ചങ്ങല കെട്ടി. ഇതു മൂലം അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. സംവിധായകന് ഗൗതമന് അടക്കമുള്ളവരാണ് സമരത്തിന് നേതൃത്വം നല്‍കിയത്.
Advertisement