കെഎസ്ആർടിസി ബസിലും പൊലീസ് അതിക്രമം. പെരുമ്പാവൂരിൽ ബസ് അർധരാത്രി വഴിയിൽ പിടിച്ചിട്ട് പൊലീസ് ട്രിപ്പ് മുടക്കി. പാലക്കാട് നിന്ന് തിരുവനന്തപുരം നെടുമങ്ങാട്ടേക്ക് പുറപ്പെട്ട സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ബസിൽ യാത്ര ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്റെ പിടിവാശിയാണ് സംഭവങ്ങൾക്ക് കാരണമായത്. റിസർവേഷൻ സീറ്റിനെച്ചൊല്ലി തർക്കം ഉന്നയിച്ച ഇയാൾ പിന്നീട് ബസ് പെരുമ്പാവൂരിൽ എത്തിയപ്പോള്‍ ലോക്കൽ പൊലീസിനെയും വിളിച്ചുവരുത്തി ബസ് യാത്ര തടയുകയായിരുന്നു. തർക്കത്തിനൊടുവിൽ കണ്ടക്ടർ കുഴഞ്ഞുവീണതോടെ സർവീസ് തുടരാനാകാത്ത സ്ഥിതിയുമായി.
Advertisement