E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:23 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

380 പേര്‍ കൊല്ലപ്പെട്ട ബെസ്ലാന്‍ സ്കൂള്‍ ദുരന്തം: റഷ്യക്ക് വീഴ്ച പറ്റിയെന്ന് മനുഷ്യവകാശ കോടതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

180 കുട്ടികളടക്കം 380  പേര്‍ കൊല്ലപ്പെട്ട ബെസ്ലാന്‍ സ്കൂള്‍ ദുരന്തം കൈകാര്യം ചെയ്യുന്നതില്‍ റഷ്യക്ക് വീഴ്ച പറ്റിയെന്ന് യൂറോപ്യന്‍ മനുഷ്യവകാശ കോടതി. 2.9 മില്ല്യണ്‍ യൂറോ, റഷ്യ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. 2004 ലാണ് ചെച്നിയന്‍ ഭീകര്‍ ബെസ്ലാന്‍ സ്കൂള്‍ ആക്രമിച്ചത്.

2004 സെപ്റ്റംബറില്‍ ബെസ്ലാനിലെ സ്കൂളിലേക്ക് ഇരച്ചുകയറിയ ചെച്നിയന്‍ ഭീകരവാദികള്‍ ആയിരത്തോളം പേരെയാണ് ബന്ദികളാക്കിയത്. ചെച്നിയയില്‍ നിന്നും റഷ്യന്‍ സൈന്യം പിന്‍മാറുക എന്നാതായിരുന്നു ആവശ്യം. മൂന്നാം ദിനം റഷ്യ സൈനികനടപടി ആരംഭിച്ചു. 380 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇരകളുടെ ബന്ധുക്കളാണ് യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയെ സമീപിച്ചത്.

പതിനെട്ട് വര്‍ഷത്തിനു ശേഷമാണ് റഷ്യയെ പ്രതിക്കൂട്ടിലാക്കുന്ന കോടതിപരാമര്‍ശങ്ങള്‍. തീവ്രവാദികളുടെ പദ്ധതിയെക്കുറിച്ച് നേരത്തെ അറിവുണ്ടായിട്ടും നടപടികള്‍ സ്വീകരിച്ചില്ല. സ്ഥിതിഗതികള്‍ കൈകാര്യം ചെയതതില്‍ വീഴ്ച പറ്റി. ബന്ദികളാക്കപ്പെട്ടവരുടെ ജീവിക്കാനുള്ള അവകാശത്തെ അധികൃതര്‍ മാനിച്ചില്ല. അവധാനതയില്ലാത്ത വലിയ സൈനിക നടപടി ദുരന്തത്തിന്‍റെ ആക്കം കൂട്ടിയെന്നും കോടതി പറഞ്ഞു.

എന്നാല്‍ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് റഷ്യ പ്രതികരിച്ചു. നഷ്ടപരിഹാരം കുറവാണെന്നും കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഇരകളുടെ ബന്ധുക്കള്‍ പ്രതികരിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :