ഇപിഎഫ് അംഗങ്ങളായിരുന്നവര്‍ക്ക് വിരമിക്കുമ്പോൾ ലോയല്‍റ്റി-ലൈഫ് ബെനഫിറ്റായി 50,000 രൂപവരെ അധികമായി നൽകാൻ തീരുമാനം. 20 വർഷമോ അതിൽ കൂടുതലോ ഇപിഎഫ് അംഗങ്ങളായിരുന്നവർക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. എന്നാൽ സ്ഥിരമായി വൈകല്യം സംഭവിച്ചവർക്ക് 20 വർഷമെന്ന കാലാവധി പൂർത്തിയാക്കേണ്ടതില്ല.
ഇപിഎഫ് അംഗങ്ങള്‍ മരിക്കാനിടയായാല്‍ ചുരുങ്ങിയത് 2.5 ലക്ഷം രൂപയെങ്കിലും ആശ്രിതര്‍ക്ക് നല്‍കുന്നതിനും എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ ട്രസ്റ്റി ബോര്‍ഡ് യോഗം തീരുമാനിച്ചു.
Advertisement