കാനം രാജേന്ദ്രനെ ഉപദേശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ യോഗ്യനാണെന്നു അദ്ദേഹം ഇപ്പോഴെങ്കിലും പറഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഇ.പി.ജയരാജൻ എംഎൽഎ. അന്നും ഇന്നും സിപിഎമ്മിന് എല്ലാക്കാര്യങ്ങളിലും ഒരേ നിലപാടാണ്. വർഗീസ് കേസ്, രാജൻ കേസ് സമയങ്ങളിൽ സിപിഐയുടെ നിലപാട് എന്തായിരുന്നു എന്ന് ഓർക്കണം.
സിപിഐ മന്ത്രിമാരുടെ പ്രവർത്തന ശൈലിയെ കുറിച്ചു സിപിഎമ്മും പരസ്യപ്രസ്താവനയ്ക്കിറങ്ങിയാൽ എങ്ങനെയിരിക്കുമെന്നു സിപിഐ ഓർമിക്കുന്നതു നല്ലതാണെന്നും ഇ.പി.ജയരാജൻ പറഞ്ഞു. കണ്ണൂർ പാപ്പിനിശേരിയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Advertisement