യുവേഫ ചാംപ്യന്‍സ് ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ റയല്‍മാഡ്രിഡ് ബയേണ്‍ മ്യൂണിക്കിനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തോല്പിച്ചു. ഇരട്ട ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂറോപ്യന്‍ ക്ലബ്ബ് മത്സരങ്ങളില്‍ 100 ഗോള്‍ നേടുന്ന ആദ്യ താരമായി. ഹാവി മാര്‍ട്ടിനെസ് രണ്ടാം പകുതിയില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്ത് പോയത് ബയേണിന് തിരിച്ചടിയായി.
Advertisement