മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ തടഞ്ഞതിനെക്കുറിച്ച് കലക്ടര്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കും. നിസ്സഹകരിച്ച പൊലീസ് ഉദ്യാഗസ്ഥര്‍ക്കെതിരെ കലക്ടർ നടപടി ആവശ്യപ്പെടും. സബ് കലക്ടര്‍ നല്കിയ റിപ്പോര്‍ട്ടും കലക്ടര്‍ സര്‍ക്കാരിന് കൈമാറും. അതേസമയം സി.പിഎം പ്രവര്‍ത്തകരുടെ എതിര്‍പ്പിനിടെ കയ്യേറ്റം ഒഴിപ്പിച്ച ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ അഭിനന്ദിച്ചു. പൊലീസ് സഹകരിക്കാതിരുന്നിട്ടും ഒഴിപ്പിക്കല്‍ നടത്തിയതിനാണ് മന്ത്രി ഇ. ചന്ദ്രശേഖരന് സബ് കലക്ടറെ ഫോണില്‍ വിളിച്ച് അനുമോദനം അറിയിച്ചത്. കയ്യേറ്റത്തിനെതിരെ ശക്തമായ നടപടി തുടരാനും മന്ത്രി നിര്‍ദേശം നല്കി.
Advertisement