ഡല്‍ഹി രജൗരി ഗാര്ഡന്, അസമിലെ ദെമായ് ഹിമാചല്‍ പ്രദേശിലെ ഭോരംഗ് മണ്ഡലങ്ങളിലാണ് ബിജെപി വിജയം. ത്രികോണമല്‍സരം നടന്ന ഡല്‍ഹി രജൗരി ഗാര്‍ഡനില്‍ പതിനാലായിരത്തോളം വോട്ടിനാണ് മജീന്ദര്‍ സിങ് ജയിച്ചത്. സിറ്റിങ് സീറ്റില്‍ ആം ആദ്്മി പാര്‍ട്ടി മൂന്നാം സ്ഥാനത്തായി. ഭോരംഗില്‍ അനില്‍ ഡിമാന് 8433 വോട്ടിന്റെ ഭൂരിപക്ഷം നേടി. മധ്യപ്രദേശിലെ ആതറില്‍ കോണ്‍ഗ്രസ് വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് ആരോപിച്ചതിനെതുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തിവച്ചു. ബി.ജെ.പിയാണ് ഇവിടെ മുന്നേറുന്നത്. കര്‍ണാടകയിലെ നഞ്ചന്ഗുഡും ഗുണ്ടല്പേട്ടിലും കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്.
Advertisement