ബെംഗളൂരു നഗരത്തില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും എ ടി എമ്മുകളില്‍ കാശില്ലാതെ ജനം വലഞ്ഞു. അവധിക്ക് നാട്ടിലേയ്ക്ക് മടങ്ങുന്ന മലയാളികളെയും നോട്ടുക്ഷാമം വലച്ചു. ചില സ്വകാര്യബാങ്കുകളുടെ എ ടി എമ്മുകളില്‍ പണമിടപാട് സ്വന്തം ഇടപാടുകാര്‍ക്ക് മാത്രമായി നിജപ്പെടുത്തി.
പണമില്ലെന്ന് ബോര്‍ഡാണ് ബെംഗളൂരു നഗരത്തിലെ മിക്ക എ ടി എമ്മുകളും ഇടപാടുകാരെ സ്വാഗതം ചെയ്യുന്നത്. ദേശസാല്‍കൃത ബാങ്കുകളുടെ എ ടി എമ്മുകളില്‍ പണം നിറച്ചിട്ട് ദിവസങ്ങളായി. ചില എ ടി എമ്മുകളില്‍ പണമിടപാട് സ്വന്തം ഇടപാടുകാര്‍ക്ക് മാത്രമായി നിജപ്പെടുത്തിയതും പ്രതിഷേധത്തിന് കാരണമായി. പണമുള്ള എസ് ബി ഐ, എ.ടി.എമ്മികളില്‍ നിന്ന് ലഭിക്കുന്നതാകട്ടെ 2000 രൂപ നോട്ടകുള് മാത്രവും.
ബാങ്കുകളില്‍ നിന്ന് നേരിട്ട് വലിയ തോതില്‍ പണം പിന്വലിക്കപ്പെടുന്നതിനെ തുടര്‍ന്ന് കറന്‍സി ചെസ്റ്റിലേക്ക് വേണ്ടത്ര പണം അയക്കാത്തതാണ് എ ടി എം പ്രവര്‍ത്തനത്തെ അവതാളത്തിലാക്കിയതാണെന്നാണ് ബാങ്കുകളുടെ വിശദീകരണം. മെട്രോ നഗരങ്ങളില്‍ സൗജന്യ എ ടി എം ഇടപാടുകള്‍ മൂന്നു മാത്രമായി ചുരുക്കിയതോടെ പണമില്ലാത്ത എ ടി എമ്മുകളില്‍ കാര്ഡിട്ടാലും സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ബാങ്കുകള്‍ മറക്കുന്നില്ല. വിഷു ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കായി നാട്ടിലേക്കു മടങ്ങുന്ന മലയാളികളും എ ടി എമ്മുകള്‍ തേടി അലയേണ്ടി വന്നു