യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ ബാര്‍സലോണയ്ക്ക് വമ്പന്‍ തോല്‍വി. സ്വന്തം തട്ടകത്തില്‍ യുവന്റസ് 3-0 ത്തിനാണ് ബാര്‍സയെ തോല്‍പ്പിച്ചത്. പൗലോ ഡൈബാല ഇരട്ട ഗോളുകള്‍ നേടി. ലാലിഗയില്‍ മലാഗയോട് അപ്രതീക്ഷിത തോല്‍വി നേരിട്ട ബാര്‍സയ്ക്ക് ഇരട്ടപ്രഹരമാണ് ചാമ്പ്യന്‍സ് ലീഗിലെ തോല്‍വി. ഇന്ന് നടക്കുന്ന മറ്റൊരു ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡ് ബയേണ്‍ മ്യൂണിക്കിനെ നേരിടും. ബയേണിന്റെ തട്ടകത്തിലാണ് മത്സരം. അത്ലറ്റിക്കോ മാഡ്രിഡിന് ലെസ്റ്റര്‍ സിറ്റിയാണ് എതിരാളികള്‍. രാത്രി 12. 15 നാണ് രണ്ട് കളികളും.
Advertisement