യു.ഡി.എഫിന് നല്ല ഭൂരിപക്ഷമുണ്ടാകുമെന്നാണ് പാണക്കാട് തങ്ങള്‍ പറഞ്ഞു. പോളിങ് ശതമാനം കുടുമെന്നും അത് ഗുണംചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. 2004ലെ ഫലം ആവര്‍ത്തിക്കാന്‍ സാധ്യതയെന്ന് ടി.കെ. ഹംസ പറഞ്ഞു.
ഇതിനിടെ എംഎസ്പി സ്കൂളിലെ 109ാം ബൂത്തിലെ വോട്ടങ് യന്ത്രം തകരാറിലായി. ഇവിടെ വോട്ടെടുപ്പ് തുടങ്ങാനായില്ല. പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.
13.12 ലക്ഷം വോട്ടര്‍മാര്‍ക്കായി ഒരുക്കിയിരിക്കുന്നത് 1175 ബൂത്തുകളാണ്. വോട്ടെടുപ്പ് വൈകിട്ട് ആറുവരെയാണ്. വോട്ടെണ്ണല്‍ തിങ്കളാഴ്ച. പ്രമുഖര്‍ വോട്ടുചെയ്തു. പാണക്കാട് ഹൈദരലി തങ്ങള്‍ പാണക്കാട് എഎംയുപി സ്കൂളില്‍ വോട്ടുചെയ്തു.
പി.കെ. കുഞ്ഞാലിക്കുട്ടിയും ഇതേ സ്കൂളില്‍ വോട്ടുരേഖപ്പെടുത്തി. ടി.കെ. ഹംസ മഞ്ചേരി മുള്ളമ്പാറഎഎംയുപി സ്കൂളില്‍ വോട്ടുരേഖപ്പെടുത്തി
Advertisement