E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 11:13 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

മൂന്നാര്‍ കയ്യേറ്റം: താക്കീതുമായി എം.എം മണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മൂന്നാർ കയ്യേറ്റവിഷയത്തിൽ സിപിഐക്കും മാധ്യമങ്ങൾക്കും താക്കീതുമായി മന്ത്രി എം.എം. മണി. ജനങ്ങളെ ബുദ്ധിമുട്ടിച്ച് കയ്യേറ്റം ഒഴിപ്പിക്കാമെന്ന് ഉദ്യോഗസ്ഥർ കരുതേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കയ്യേറ്റം ഒഴിപ്പിക്കാൻ ചെല്ലുന്നവരെ ജനങ്ങൾ കൈകാര്യം ചെയ്താൽ സർക്കാരിനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വണ്ണപ്പുറത്ത് സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇടതുമുന്നണി ഒരു വകുപ്പും ആർക്കും തീറെഴുതി കൊടുത്തിട്ടില്ലെന്ന് സിപിഐയെ പേരെടുത്ത് പരാമർശിക്കാതെ മന്ത്രി ചൂണ്ടിക്കാട്ടി. പ്രത്യേക അജൻഡയോടെയാണ് മൂന്നാർ വിഷയത്തിൽ മാധ്യമങ്ങളുടെ ഇടപെടലെന്നും മണി ആരോപിച്ചു. ബുധനാഴ്ച ദേവികുളത്ത് കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ റവന്യു വകുപ്പ് സംഘത്തെ സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞിരുന്നു. സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് കയ്യേറ്റം ഒഴിപ്പിക്കാൻ എത്തിയത്. കയ്യേറ്റം ഒഴിപ്പിച്ചിട്ടേ മടങ്ങൂവെന്ന് സബ് കലക്ടർ കർശന നിലപാട് എടുത്തതോടെയാണ് സിപിഎം പ്രവർത്തകർ പ്രതിഷേധവും അസഭ്യവർഷവും നടത്തിയത്. തുടർന്ന് മുഖ്യമന്ത്രിയുമായി ടെലിഫോണിൽ സംഭാഷണം നടത്തിയ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, ഉദ്യോഗസ്ഥർക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :