ജിഷ്ണുപ്രണോയിയുടെ അമ്മ മഹിജയെയും അമ്മാവന് ശ്രീജിത്തിനെയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇവര്‍ ഇന്ന് നാട്ടിലേക്ക് മടങ്ങും. ജിഷ്ണുവിന് നീതിലഭിച്ചെന്ന് മഹിജ പ്രതികരിച്ചു. സര്‍ക്കാരിലും മുഖ്യമന്ത്രിയിലും പൂര്‍ണ വിശ്വാസമുണ്ടെന്നും മഹിജ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് ജിഷ്ണുവിന്റെ അമ്മാവന് ശ്രീജിത്തും പ്രതികരിച്ചു.
Advertisement