ജിഷ്ണു കേസിൽ ഹൈക്കോടതി നടപടിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് സുപ്രീംകോടതിയില്‍ സർക്കാർ ആവശ്യപ്പെടും
അതേസമയം, ജിഷ്ണുവിന്റെ മരണത്തില്‍ നീതിതേടി കുടുംബം നടത്തിയ സമരത്തില്‍ അമ്മാവന് ശ്രീജിത്ത് ഗൂഡാലോചന നടത്തിയെന്ന മുഖ്യമന്ത്രിയുടെ വാദം അമ്മ മഹിജ തള്ളി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്ക് തെറ്റുപറ്റി. ആങ്ങളെയും പെങ്ങളും തമ്മിലുള്ളത് വലിയ ബന്ധമാണെന്നും മഹിജ പറഞ്ഞു.
മുഖ്യമന്ത്രിയുമായി ശനിയാഴ്ച കൂടിക്കാഴ്ചയുണ്ടാകില്ലെന്ന സൂചനയും ജിഷ്ണുവിന്റെ കുടുംബം നല്കി. മുഖ്യമന്ത്രിയുടെ തുടര്‍ച്ചയായുളള ന്യായീകരണത്തില്‍ അതൃപ്തിയുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്ന അമ്മാവന് ശ്രീജിത്തിന്റെ പ്രതികരണം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഇരുവരും നാട്ടിലേക്ക് മടങ്ങി
Advertisement