ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ജര്‍മ്മന്‍ ക്ലബ്ബ് ബോറൂസിയ ഡോര്‍ട്ട്മുണ്ട് ടീം അംഗങ്ങള്‍ സഞ്ചരിച്ച ബസ്സിന് സമീപം പൊട്ടിത്തെറി. ടീമിന്റെ പ്രതിരോധതാരം മാര്‍ക്ക് ബാത്രയുടെ കൈയ്ക്ക് പരുക്കേറ്റു. മറ്റ് താരങ്ങള്‍ക്ക് പരുക്കേറ്റിട്ടില്ല.ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാത്രയെ പിന്നീട് വിട്ടയച്ചു.
ഉഗ്ര സ്ഫോടക വസ്തുക്കളാണ് ഉപയോഗിച്ചതെന്ന് ഡോര്‍ട്മുണ്ട് പൊലീസ് അറിയിച്ചു. എന്നാല്‍ സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. മൊണോക്കോയുമായുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന് ഹോട്ടലില്‍ നിന്നും സ്റ്റേഡിയത്തിലേക്ക് പുറപ്പെട്ട ടീം ബസ്സിനു സമീപം മൂന്നു വട്ടം പൊട്ടിത്തെറികളുണ്ടായി. ബസ്സിന്റെ ചില്ലുകള്‍ തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് മൊണോക്കോയുമായുള്ള മത്സരം ഇന്നത്തേക്ക് മാറ്റി
Advertisement