പൊതുപ്രവര്‍ത്തകരെ കല്‍ത്തുറുങ്കില്‍ അടച്ച മുഖ്യമന്ത്രി മാപ്പുപറയണമെന്ന് എസ്.യു.സി.ഐ നേതാവും വിദ്യാഭ്യാസ അവകാശപ്രവര്‍ത്തകനുമായ ഷാജിര്‍ ഖാന് . ജിഷ്ണുവിന്റെ കുടുംബമാണ് സമരമുറ തീരുമാനിച്ചത്. താനടക്കം അവരെ സഹായിച്ചു; അതില്‍ അഭിമാനമുണ്ട്. സര്‍ക്കാര്‍ തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും ജയില്‍മോചിതനായ ഷാജിര്ഖാന് പറഞ്ഞു.
ഷാജിര്ഖാനൊപ്പം ഡി.ജി.പി ഓഫിസിന് മുന്നില്‍ നിന്ന് പിടിയിലായ കെ.എം ഷാജഹാന്, എസ്. മിനി, ശ്രീകുമാര്‍, ഹിമവല്‍ ഭദ്രാനന്ദ എന്നിവരും ജയില്‍മോചിതരായി. സര്‍ക്കാരാണ് ഗൂഢാലോചന നടത്തിയതെന്ന് എസ്.മിനിയും പ്രതികരിച്ചു.
Advertisement