അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ പ്രൈമറി സ്ക്കൂളിലുണ്ടായ വെടിവയ്പ്പില്‍ അധ്യാപികയും വിദ്യാര്‍ഥിയും കൊല്ലപ്പെട്ടു. ഒരു കുട്ടിക്ക് സാരമായി പരുക്കേറ്റു. അക്രമി സ്വയം വെടിവച്ചു മരിച്ചു.
അമേരിക്കയില്‍ തോക്കു സംസ്ക്കാരം ട്രംപ് യുഗത്തിലും അവസാനിച്ചിട്ടില്ലെന്ന സൂചനകള്‍ നല്‍കുന്നതാണ്. കാലിഫോണര്ണിയയിലെ സാന്‍ ബെര്ണഡോയില് ഉണ്ടായ വെടിവയ്പ്പ്. ദമ്പതിമാര്‍ക്കിടയിലുണ്ടായ തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചതെന്നാണ് നിഗമനം. സ്കൂളില്‍ തോക്കുമായെത്തിയ പ്രതി ക്ലാസ്മുറിയില്‍ കയറി കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരുന്ന തന്റെ ഭാര്യക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.ഭാര്യ തല്‍ക്ഷണം മരിച്ചു. ഒപ്പം അടുത്തു നിന്ന ഒരു കുട്ടിക്കും വെടിയേറ്റു. ഗുരുതരമായി പരുക്കേറ്റ കുട്ടി ആശുപത്രിയിലാണ് മരിച്ചത്.
കൃത്യത്തിനു ശേഷം അക്രമി സ്വയം വെടിയുതിര്‍ത്തു മരിച്ചു. ഗുരുതരമായി പരുക്കേറ്റ മറ്റൊരു കുട്ടി ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്. 600ല്‍ അധികം കുട്ടികളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി
Advertisement