കോലം കത്തിച്ച് പ്രതിഷേധിക്കാനുളള സ്വാതന്ത്ര്യം പോലും തടഞ്ഞ് പൊലീസ്. കൊച്ചിയില്‍ കെഎസ്യു പ്രവര്ത്തകര്കത്തിക്കാന് കൊണ്ടുവന്ന കോലം പൊലീസ് തട്ടിപ്പറിച്ചോടി. ഡിജിപി ലോക്നാഥ് ബെഹ്റയുടെ കോലമാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു പൊലീസുകാരുടെ കടുത്ത നടപടി. ജിഷ്ണു കേസില്‍ അറസ്റ്റിലായ നെഹ്റു കോളജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിന് ജാമ്യം കിട്ടിയത് സര്‍ക്കാർ അഭിഭാഷകന്റെ പിടിപ്പുകേടുണ്ടാണെന്ന ആരോപണമുയര്‍ത്തിയാണ് എറണാകുളത്ത് കെഎസ്യുക്കാര് പ്രതിഷേധിച്ചത്.
ഡയറക്ടര്‍ ജനറല്‍ഓഫ് പ്രോസിക്യൂഷന്റെ കോലം കത്തിച്ച് പ്രതിഷേധിക്കാനായി ഹൈക്കോടതി ജംഗ്ഷനിലേക്ക് പ്രവര്‍ത്തകര്‍ കോലവുമായെത്തി. ഇവരെ പൊലീസ് ഐജി ഓഫിസിനു മുന്നില്‍ തടഞ്ഞു. പിന്നാലെയായിരുന്നു പൊലീസിന്റെ അന്തംവിട്ട പണി. കത്തിക്കാന്‍ കൊണ്ടുവന്ന കോലം തട്ടിപ്പറിച്ചു കൊണ്ട് പൊലീസുകാരന് ഒറ്റയോട്ടം.
പിന്നീടാണ് കാര്യം വ്യക്തമായത്. കത്തിക്കാന്‍ കൊണ്ടുവന്നത് ഡിജിപി ലോക്നാഥ് ബെഹ്റയുടെ കോലമാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു. പൊലീസിന്റെ ഈ പരാക്രമം. പൊലീസ് ആസ്ഥാനത്തിന് മുന്നില്പ്രതിഷേധം പാടില്ലെന്ന് തിട്ടൂരമിറക്കി വന്‍പ്രതിഷേധം ക്ഷണിച്ചു വരുത്തിയ പൊലീസാണ് ഇവിടെ ഡിജിപിയുടെ കോലം തട്ടിയെടുത്ത് പുതിയ കീഴ്വഴക്കമുണ്ടാക്കാന്‍ ശ്രമിക്കുന്നത്.
Advertisement