കെ.എം. ഷാജഹാനെതിരായ നടപടിക്കു കാരണം മുഖ്യമന്ത്രിയുടെ വ്യക്തിവിരോധം മാത്രമാണെന്ന് ഷാജഹാന്റെ അമ്മ എല്‍. തങ്കമ്മ മനോരമ ന്യൂസിനോടു പറഞ്ഞു. വ്യക്തിവിരോധമുണ്ടെങ്കില്‍ നടപടി നേരത്തെ ആകാമായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ തന്നെ ഇതിനു തെളിവാണ്. ഷാജഹാനെ ഇനിയും മോചിപ്പിച്ചില്ലെങ്കില്‍ സെക്രട്ടറിയേറ്റിനു മുന്നിലേക്ക് സമരം മാറ്റുമെന്നും എല്‍. തങ്കമ്മ വ്യക്തമാക്കി.
Advertisement