ഐപിഎല്‍ പത്താം സീസണിലെ കന്നി സെഞ്ചുറി സഞ്ജു സാംസണിന് . 62 പന്തിലാണ് സഞ്ജു ആദ്യ സെഞ്ചുറിയിലേക്കെത്തിയത്. ഐപിഎല്‍ ചരിത്രത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് സഞ്ജു
സഞ്ജുവിനെ കണ്ടു കൊണ്ടിരുന്നപ്പോള്‍ മഹേള ജയവര്‍ധനെയാണ് മനസിലേക്കെത്തിയത്. ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്കറിന്റെതാണ് ഈ പരാമര്‍ശം. ശരിക്കും അഴകായിരുന്നു സഞജുവിന്റെ ഇന്നിങ്സ്. ഫോമില്ലായ്മയും വിവാദങ്ങളും നിറം കെടുത്തിയ ആഭ്യന്തര സീസണിന് ശേഷം സഞ്ജുവിന്റെ ക്ലാസിക് മടങ്ങിവരവ്. നേരിട്ട രണ്ടാം പന്തില്‍ തന്നെ ഷോട്ട് പായിച്ച് തുടങ്ങിയ സഞ്ജു, 8 വട്ടം റോപ്പിലുരസിയും 5 തവണ ആകാശത്തൂടേയും സഞ്ജുവിന്റെ ഷോട്ടുകള്‍ പാഞ്ഞു. ബെന്‍ സ്റ്റോക്സ്, ഡിന്‍ഡ, ചഹര്‍ മൂവരും മലയാളി താരത്തിന്റെ ശൗര്യമറിഞ്ഞു. 41ാം പന്തില്‍ അര്‍ധസെഞ്ചുറി
ഇടയ്ക്കൊന്ന് ശാന്തനായിരുന്ന സഞ്ജു സംഹാരം തുടര്‍ന്നതോടെ ഡല്‍ഹ് സ്കോര്‍ ബോര്‍ഡ് കുതിച്ചു കൊണ്ടേയിരുന്നു. ട്വന്റി20ക്ക് ചേര്‍ന്ന വിധത്തില്‍ തന്നെ സഞ്ജു കന്നി സെഞ്ചുറിയിലേക്ക്, 62ാം പന്തില്‍. തൊട്ടടുത്ത പന്തില്‍ പുറത്തായെങ്കിലും 'ഭാവിയിലെ ഇന്ത്യന്‍ താരം' എന്ന് വിമര്‍ശകര്‍ പോലും ഈ മലയാളിയെ നോക്കി പറഞ്ഞുകാണുമെന്നുറപ്പ്.
Advertisement