മുഖ്യമന്ത്രി പിണറായി വിജയന് തന്നോട് വ്യക്തിവിരോധം തീര്‍ക്കുകയാണെന്ന് മഹിജയുടെ സമരത്തിന്റെ പേരില്‍ തടവിലാക്കപ്പെട്ട കെ.എം.ഷാജഹാന്. ലാവലിന്‍ കേസില്‍ ഇടപെട്ടതിനാണ് തന്നെ ദ്രോഹിക്കുന്നത്. പൊലീസ് കാവലില്‍ എല്‍എല്‍ബി പരീക്ഷ എഴുതാനെത്തിയപ്പോഴാണ് ഷാജഹാന് മാധ്യമങ്ങളോട് പ്രതികരിച്ചത്.പൊലീസ് ആസ്ഥാനത്തെ പ്രതിഷേധവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ ഷാജിര്ഖാന് ഉള്‍പ്പെടെ നാല് പേരുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഷാജഹാന്റെ കസ്റ്റഡി അപേക്ഷ മറ്റന്നാളാണ് പരിഗണിക്കുന്നത്.
Advertisement