നന്ദന്‍കോട് കൂട്ടക്കൊലക്കേസില്‍ ഒളിവിലായിരുന്ന പ്രതി കേഡല്‍ ജീന്സന് പിടിയില്‍. തിരുവനന്തപുരം തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കേഡല്‍ പിടിയിലായത്. ഇന്നലെ ചെന്നൈയില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം ട്രെയിന്‍മാര്‍ഗം തമ്പൂനൂരിലെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പൊലീസ് കണ്ട്രോള് റൂമില്‍ ചോദ്യം ചെയ്യുകയാണ്. പ്രതി കുറ്റസമ്മതം നടത്തി. മാരകായുധങ്ങള്‍ കൊണ്ട് തലയ്ക്ക് പരുക്കേല്‍പിച്ചാണ് കൊലപാതകങ്ങള്‍. കേഡലിന് സാത്താന് സേവയുമായി ബന്ധമുണ്ടായിരുന്നെന്ന് സംശയമുണ്ട്.
Advertisement