കുട്ടനാട്ടില്‍ കെട്ടിക്കിടക്കുന്ന മുഴുവന്‍ നെല്ലും സംഭരിക്കാന്‍ തീരുമാനം. ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലാണ് നടപടി. സംഭരണസംയത്ത് കിഴിവ് നിശ്ചയിക്കാനുള്ള അധികാരം കൃഷിവകുപ്പിന് നല്‍കിയതോടെ പ്രശ്നപരിഹാരമുണ്ടായി. നെല്ല് സംഭരണം മുടങ്ങിയെന്ന മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് നടപടി
രണ്ടാഴ്ചയിലധികമായി നീണ്ടുനിന്ന പ്രതിസന്ധിക്കാണ് പരിഹാരമായത്. നെല്ല് ഏറ്റെടുക്കുന്നതിന് മില്ലുടമകളും ഇടനിലക്കാരും ക്വിന്റലിന് ഇരുപതുകിലോവരെ കിഴിവ് ആവശ്യപ്പെട്ടതോടെയായിരുന്നു സംഭരണം പ്രതിസന്ധിയിലായത്. ഇതില്‍ പ്രതിഷേധിച്ച് കുട്ടനാട്ടില്‍ ഇന്ന് കാര്‍ഷിക സമരം നടന്നു. ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ നിര്‍ദേശപ്രകാരമാണ് കലക്ടര്‍ യോഗം വിളിച്ചത്. സംഭരണ സമയത്ത് കിഴിവ് നിശ്ചയിക്കാനുള്ള അധികാരം കൃഷിവകുപ്പിന് നല്‍കിയാണ് പ്രശ്ന പരിഹാരമുണ്ടാക്കിയത്. നെല്ലിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ പ്രത്യേക സമിതിയെയും നിയോഗിച്ചു.നെല്ല് വിപണന ഓഫീസര്‍ , കര്‍ഷകര്‍ , സപ്ലെകോ പ്രതിനിധികള്‍ , മില്ലുടമകള്‍ എന്നിവരടങ്ങുന്നതാണ് സമിതി.
നെല്ല് നല്കുമ്പോള് കര്‍ഷകര്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടായാല്‍ അത് സര്‍ക്കാര്‍ നികത്തും. മില്ലുടമകള്‍ നെല്ല് സംഭരിക്കാത്തതിനെ തുടര്‍ന്നുള്ള നെല്‍കര്‍ഷകരുടെ ദുരിതം മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇടപെടലുണ്ടായത്
Advertisement