തിരുവനന്തപുരം നന്ദന്‍കോട്ട് നാലുപേരുടെ മൃതദേഹം കണ്ടെത്തിയ വീടിനുള്ളില്‍ നിന്ന് പകുതി കത്തിയനിലയില്‍ ഒരു ഡമ്മിയും കണ്ടെത്തി. വീട്ടില്‍ നിന്ന് കാണാതായ കേഡല്‍ ജീന്‍സണ്‍ രാജയുമായി രൂപസാദൃശ്യമുള്ളതാണ് ഡമ്മി. കൊല്ലപ്പെട്ട ദമ്പതികളുടെ മകനാണ് ജീന്‍സണ്‍ രാജ.
മൂന്നുപേരുടെ മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞനിലയിലും ഒരാളുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയിലുമാണ്. സംഭവശേഷം ഒളിവില്‍ പോയ ദമ്പതികളുടെ മകന് കേഡല്‍ ജീന്‍സണ്‍ രാജയ്ക്കുവേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Advertisement