പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ മഹിജയ്ക്കും കുടുംബത്തിനും ഒപ്പമുണ്ടായിരുന്ന ചിലര്‍ ഗൂഢാലോചന നടത്തിയിരുന്നതായി െഎ.ജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഇവരുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്.
എസ്.യു.സി. െഎ പ്രവര്‍ത്തകനായ ഷാജിര്ഖാന്, പൊതു പ്രവര്‍ത്തകനായ കെ.എം ഷാജഹാന് തുടങ്ങി അറസ്റ്റിലായ അഞ്ചുപേര്‍ തമ്മില്‍ ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തിയത്. പൊലീസ് ആസ്ഥാനത്ത് സമരം ചെയ്യാന്‍ അനുവദിച്ചിരുന്നെങ്കില്‍ പൊലീസ് മേധാവിയുടെ ഒാഫീസിനു മുന്നില്‍ ഉപരോധം തീര്‍ക്കുമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമറി.
Advertisement