E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:22 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

മുഖ്യമന്ത്രി ഇടപെട്ടു ; ജിഷ്ണുവിന്റെ കുടുംബം നിരാഹാരസമരം അവസാനിപ്പിച്ചു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജിഷ്ണുവിന്റെ അമ്മയുടേയും കുടുംബത്തിന്റേയും സമരം വിജയിച്ചു. പ്രതികളുടെ അറസ്്റ്റും ഡിജിപി ഓഫീസിനു മുന്നില്‍ അതിക്രമം കാട്ടിയ പൊലീസുകാര്‍ക്കെതിരെ നടപടിയും അടക്കം കുടുംബത്തിന്റെ ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചു. ഇക്കാര്യം സര്‍ക്കാര്‍ പ്രതിനിധികള്‍ എഴുതി ഒപ്പിട്ടുനല്‍കിയതിനുപിന്നാലെ മഹിജയും മകള്‍ അവിഷ്ണയും മറ്റ് കുടുംബാംഗങ്ങളും അഞ്ചുദിവസം നീണ്ട നിരാഹാരസമരം അവസാനിപ്പിച്ചു. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനുവും സ്റ്റേറ്റ് അറ്റോര്‍ണി കെ.വി.സോഹനും തിരുവനന്തപുരം മെഡിക്കല്‍ കോളജാശുപത്രിയിലെത്തി കുടുംബാംഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയുണ്ടായത്. ഐസിയുവില്‍ കഴിയുന്ന മഹിജയോട് മുഖ്യമന്ത്രി ഫോണില്‍ സംസാരിക്കുകയും ചെയ്തു. പൊലീസുകാര്‍ തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. മധ്യസ്ഥരും മഹിജയുടെ സഹോദരന്‍ ശ്രീജിത്തും ചേര്‍ന്നാണ് സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. 

മഹിജയെ പിന്തുണച്ചതിന്റെ പേരില്‍ തടവിലാക്കപ്പെട്ട വിദ്യാഭ്യാസപ്രവര്‍ത്തകന്‍ ഷാജിര്‍ ഖാനേയും ഭാര്യയേയും മോചിപ്പിക്കാമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയെന്ന് ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ അറിയിച്ചു. തങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഷാജിര്‍ ഖാനും ഭാര്യയും സമരത്തിനെത്തിയതെന്ന് ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് സര്‍ക്കാരിനെ അറിയിച്ചു. എന്നാല്‍ കെ.എം.ഷാജഹാനേയും ഹിമവല്‍ ഭദ്രാനന്ദയേയും ക്ഷണിച്ചിരുന്നില്ല. ഇവര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കില്ലെന്നും അതിനാല്‍ അധികദിവസം തടവില്‍ വയ്ക്കാന്‍ കഴിയില്ലെന്നും ശ്രീജിത്ത് പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :